നെടുമങ്ങാട്- ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി ആർ അനിലിന്റെ ഓഫീസ് ഉൽഘാടനം നടന്നു. നെടുമങ്ങാട് ഓഫീസിൻ്റെ ഉൽഘാടനം വിദ്യാഭ്യാസ തൊഴിൽ വകുപ്പ് മന്ത്രി വി ശിവൻകുട്ടി ഉദ്ഘാടനം നിർവഹിച്ചു
മന്ത്രി ജി ആർ അനിൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ നഗരസഭാ ചെയർപേഴ്സൺ സിഎസ് ശ്രീജ, വൈസ് ചെയർ മാൻ എസ് രവീന്ദ്രൻ,
അഡ്വക്കറ്റ് ആർ ജയദേവൻ, പാട്ടത്തിൽ
ഷരീഫ്, ഹരി കേശൻനായർ, നെടുമങ്ങാട് സലീം, പുലിപ്പാറ യൂസഫ്, കരിപ്പൂർ വിജയകുമാർ,കരിപ്പൂർ ഷാനവാസ്, മഹീന്ദ്രൻ ആചാരി, സതീഷ് മാച്ചേരി, അബൂബക്കർ, സോമശേഖരൻ നായർ, കരകുളം രാജീവ്, ജ്യോതിബസു തുടങ്ങിയവർ പങ്കെടുത്തു.


