സംസ്ഥാന സർക്കാരിന്റെ മികച്ച അംഗനവാടി ഹെൽപ്പർക്കുള്ള പുരസ്കാരത്തിന് അർഹയായ ഷാഹിനയെ ഇന്ദിരാ പ്രിയദർശിനി ആർട്സ് & സ്പോർട്സ് ക്ലബ്ബും നാട്ടുകാരും സംയുക്തമായി കല്ലൂർ വാർഡിൽ ആദരിക്കൽ ചടങ്ങും ഉപഹാര സമർപ്പണവും സംഘടിപ്പിച്ചു.കഴിഞ്ഞ 38വർഷം പ്രവർത്തന മികവുള്ള, 1984 ൽ ഇന്ദിര ഗാന്ധിയുടെ കൊലപാതകത്തെ തുടർന്ന് അനുസ്മരണാർത്ഥം സ്ഥാപിതമായ ഇന്ദിരാ പ്രിയദർശിനി ക്ലബ് ഭാരവാഹികൾ ആണ് ജനപങ്കാളിത്വത്തിൽ ചടങ്ങ് സംഘടിപ്പിച്ചത്. IPAS ക്ലബ്ബിന്റെ പ്രസിഡന്റ് നിസ്സാർ അധ്യക്ഷനും സെക്രട്ടറിയായ ബുഹാരി സ്വാഗതവും പറഞ്ഞ ചടങ്ങിൽ M A ലത്തീഫ് ഷാഹിനക്ക് പൊന്നാട അണിയിച്ച് ഉപഹാര സമർപ്പണം നൽകി ആദരിച്ചു.വർഷമായി സംസ്ഥാനത്തെ 33115 അംഗനവാടികളിലൂടെയാണ് ശിശുക്ഷേമവും, സ്ത്രീശാക്തീകരണ പ്രവര്‍ത്തനങ്ങളും വനിതാ,ശിശുക്ഷേമവകുപ്പിലൂടെ സര്‍ക്കാര്‍ നടത്തിവരുന്നതെന്നും, സംസ്ഥാനത്തിലെ അംഗനവാടി ഹെല്പ്പറായ് ഏറ്റവും നല്ല മാതൂകാ പ്രവര്‍ത്തനം നടത്തുന്നതില്‍ ഒന്നാം സ്ഥാനം നേടിയ ആനക്കോട് മഞ്ഞമല 40-ാംസെന്റര് അംഗനവാടി ഹെല്‍പ്പര്‍ ശ്രീമതി.ഷാഹിനയുടെ പ്രവര്‍ത്തനം ഈ നാട് തിരിച്ചറിഞ്ഞ് അംഗീകരിച്ചതുകൊണ്ടാണ് 40 ൽ അധികം കുട്ടികള്‍ ഇപ്പോഴും ഈ അംഗനവാടിയില്‍ ഹാജരുള്ളതെന്നും തുടര്‍ന്നും ഈ മികവ് നിലനിര്‍ത്താന്‍ ഷാഹിനയ്ക്ക് ആകെട്ടെയെന്നും ആശംസകൾ അർപ്പിച്ചു കൊണ്ട് നടന്ന അനുമോദന പ്രസംഗത്തിൽ ശ്രീ.MAലത്തീഫ് പറഞ്ഞു.ചടങ്ങിൽ മംഗലപുരം ഗ്രാമ പഞ്ചായത്ത് പ്രതിപക്ഷ നേതാവ് BC അജയരാജ്, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ജോസ് നിക്കോളാസ്, ശ്രീ ചന്ദ്, മുൻ ഗ്രാമ പഞ്ചായത്ത് അംഗം സബീന, അംഗനവാടി ടീച്ചർ ജയകുമാരി,intuc സ്റ്റേറ്റ് വുമൺ സെക്രട്ടറി രമണി വസുന്ധരൻ യൂത്ത് കോൺഗ്രസ് നേതാക്കൾ ആയ MS ബിനു, വിജിത്ത് v നായർ,നാസ്സർ, നസീർ, മുജീബ് കാലുവെട്ടി,നിതിൻ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു സംസാരിച്ചു
