‘” ചിറയിൻകീഴ് പൂത്തറയിൽ നിന്നും
400 മീറ്റർ ദൂരത്തിലാണ് ആദ്യം കണ്ടൽ വച്ചുപിടിപ്പിക്കുന്നത്.
പള്ളിപ്പുറം മോഡൽ പബ്ലിക് സ്കൂളുമായി ചേർന്ന് കല്ലേൻ പൊക്കുടൻ മാൻഗ്രോവ് ട്രീ ട്രസ്റ്റിൻ്റെ സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്.
അഞ്ചുതെങ്ങ് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് വി.ലൈജുവിൻ്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വെച്ച് വി. ശശി എം എൽ എ നടീൽ
ഉദ്ഘാടനം ചെയ്തു..വാർഡ് മെമ്പർ സ്റ്റീഫൻ സ്വാഗതം പറഞ്ഞു.
സുനിൽ ആറാട്ട്പുഴ പദ്ധതിയെ സംബന്ധിച്ച് വിശദീകരിച്ചു.
തുടർന്ന് “തീരം കാക്കാൻ കണ്ടൽ, കണ്ടൽ കാക്കാൻ ഞങ്ങൾ ” എന്ന കണ്ടൽ സംരക്ഷണ പ്രതിജ്ഞ ചൊല്ലി.
