പട്ടം ,സെന്റ്മേരീസ് ഹൈസ്ക്കൂൾ സ്റ്റുഡൻസ് പോലീസ് കേഡറ്റ് ക്യാമ്പ് ആരംഭിച്ചു.,ഗവൺമെന്റ് ഹൈസ്ക്കൂളിലെ എസ്.പി.സി ക്യാമ്പിനോടനുബന്ധിച്ച് "ഭാഷയും സംസ്ക്കാരവും"എന്ന വിഷയത്തിൽ ക്ലാസ് നടന്നു.
കവി രാധാകൃഷ്ണൻ കുന്നുംപുറം സംസാരിച്ചു.രണ്ടു ദിവസങ്ങളായാണ് ക്യാമ്പ് നടക്കുന്നത്. ഉദ്ഘാടനത്തോടനുബന്ധിച്ച് നടന്ന ചടങ്ങിൽ സംസ്ഥാന നാടകോൽസവത്തിൽ മികച്ച ഗാനരചനക്കുള്ള അവാർഡ് നേടിയ രാധാകൃഷ്ണൻ കുന്നുംപുറത്തിനെ ആദരിച്ചു. പ്രിൻസിപ്പാൾ ഫാദർ.ബാബു.ടി.
അധ്യക്ഷനായി. മെഡിക്കൽകോളേജ് സർക്കിൾ ഇൻസ്പെക്ടർ ഹരിലാൽ ഉപഹാരം നൽകി. വൈസ് പ്രിൻസിപ്പാൾ ബിജോയ് വർഗ്ഗീസ്, സിവിൽ പോലീസ് ഓഫീസർ പ്രവീൺ ഹരിശ്രീ എന്നിവർ പങ്കെടുത്തു.

