കിഴുവിലം റസിഡൻസ് വെൽഫയർ
സർവ്വീസ് സഹകരണ സംഘം രാധാകൃഷ്ണൻ കുന്നുംപുറത്തിന് സ്നേഹാദരവു നൽകി. സംസ്ഥാന നാടകോത്സവത്തിൽ
മികച്ച ഗാനരചനക്കുള്ള അവാർഡു
നേടിയ രാധാകൃഷ്ണൻ കുന്നുംപുറത്തിന്
കിഴുവിലം റസിഡൻസ് വെൽഫയർ സർവ്വീസ് സഹകരണ സംഘം സ്നേഹാദരവു നൽകി. സംഘം പ്രസിഡന്റ് ഉപഹാരം സമ്മാനിച്ചു. മുടപുരത്തുനടന്ന ചടങ്ങ് കിഴുവിലം
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മനോൻമണി പൊതു സമ്മേളനം ഉദ്ഘാടനം ചെയ്തു.
സംഘം വാർഷിക പൊതുയോഗത്തിന്റെ ഭാഗമായാണ് ആദരിക്കൽ ചടങ്ങ്സംഘടിപ്പിച്ചത്.കിഴുവിലം സർവ്വീസ് സഹകരണബാങ്ക് പ്രസിഡന്റ് എൻ.വിശ്വനാഥൻനായർ അവാർഡ് വിതരണം നിർവ്വഹിച്ചു.വി.ബാബു, എ.അൻസാർ, കിഴുവിലം രാധാകൃഷ്ണൻ, സത്യദേവൻ തുടങ്ങിയവർ സംസാരിച്ചു.
