തിരുവനന്തപുരം: കേരള ചലച്ചിത്ര അക്കാദമിയുടെ ചെയര്‍മാനായി സംവിധായകന് രഞ്ജിത്ത് ചുമതലയേറ്റു.
ഏറ്റെടുത്തത് വലിയ ഉത്തരവാദിത്തമാണെന്നും മുന്നോട്ടു പോകാന്‍ പൊതുസമൂഹത്തിന്്റെ പിന്തുണ വേണമെന്നും അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. കഴക്കൂട്ടം കിന്‍ഫ്ര പാര്‍ക്കിലുള്ള ചലച്ചിത്ര അക്കാദമി ഓഫീസിലെത്തിയാണ് രഞ്ജിത്ത് ചാര്‍ജ് എടുത്തത്.
കോവിഡ് വ്യാപനം രൂക്ഷമായില്ലെങ്കില്‍ ചലച്ചിത്ര മേള മുന്‍നിശ്ചയിച്ചത് പ്രകാരം നടത്തുമെന്ന് അദ്ദേഹം പറഞ്ഞു. പിന്തുണയുണ്ടെങ്കില്‍ ഒരുപാട് കാര്യങ്ങള്‍ ചെയ്യാനാകുമെന്നും അദ്ദേഹം അറിയിച്ചു. കഴിഞ്ഞ ദിവസമായിരുന്നു രഞ്ജിത്തിനെ നിയമിച്ചു കൊണ്ടുള്ള സര്‍ക്കാര്‍ ഉത്തരവ് ഇറങ്ങിയത്.
