തിരുവനന്തപുരം സി കാറ്റഗറിയില്‍; നിയന്ത്രണങ്ങള്‍ കടുപ്പിക്കുന്നു

തിരുവനന്തപുരം സി കാറ്റഗറിയില്‍; നിയന്ത്രണങ്ങള്‍ കടുപ്പിക്കുന്നു

കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ തിരുവനന്തപുരത്ത് കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. ജില്ലയെ സി കാറ്റഗറിയില്‍ ഉള്‍പ്പെടുത്തി ജില്ലാ കളക്ടര്‍ ഉത്തരവിറക്കി. തിരുവനന്തപുരത്ത് കോളേജുകളില്‍ അവസാന സെമസ്റ്റര്‍ ക്ലാസുകള്‍ക്ക് മാത്രമാണ് പ്രവര്‍ത്തനാനുമതി. ബാക്കി ക്ലാസുകള്‍ ഓണ്‍ലൈനിലേക്ക് മാറ്റാനും അധികൃതർക്ക് നിർദ്ദേശം നല്‍കി.

ജില്ലയില്‍ ജിംനേഷ്യം, നീന്തല്‍കുളം എന്നിവ അടക്കും. തീയറ്ററുകളും അടയ്ക്കണം. സാമൂഹിക, സാമുദായിക, രാഷ്ട്രീയ പരിപാടികള്‍ പാടില്ലെന്നും മതപരമായ ചടങ്ങുകള്‍ ഓണ്‍ലൈനായി ചുരുക്കാനുമാണ് നിര്‍ദ്ദേശം.

സ്‌കൂളുകളില്‍ 40 ശതമാനത്തില്‍ കൂടുതല്‍ കുട്ടികള്‍ രോഗബാധിതരായാല്‍ അടച്ചിടാം. ഇക്കാര്യത്തില്‍ പ്രധാന അധ്യാപകന് തീരുമാനം എടുക്കാമെന്നും മാര്‍ഗ്ഗനിര്‍ദ്ദേശത്തില്‍ പറയുന്നു. അതേസമയം, ജില്ലയിൽ ഇന്ന് 3256 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു.12131 പേർ രോഗമുക്തരായി. രോഗം സ്ഥിരീകരിച്ച് 48596 പേർ ചികിത്സയിലുണ്ട്.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *