അഞ്ചുതെങ്ങ് : സ്കൂട്ടറിൽ കറങ്ങി നടന് മാല പിടിച്ച് പറിയ്ക്കുന്ന കേസിൽ പ്രതി പോലീസ് പിടിയിൽ. കഠിനംകുളം തുമ്പ സ്വദേശി ജ്യോതിഷ് ജോബി (31) നെയാണ് അഞ്ചുതെങ്ങ് പോലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ 24 തിയതിയാണ് കേസിന് ആസ്പതമായ സംഭവം നടന്നത്. അഞ്ചുതെങ്ങ് പ്ലാവഴികം ശാന്തി തീയറ്ററിനും സമീപത്ത് വെച്ച് അഗംനവാടി ടീച്ചറുടെ മാല പിടിച്ച് പറിയ്ക്കാൻ ശ്രമിച്ചക്കുകയായിരുന്നു. വഴിയാത്രക്കാരുടെ ശ്രദ്ധയിൽപ്പെട്ടതിനാൽ പ്രതി ഓടി രക്ഷപ്പെടുകയായിരുന്നു.
സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചും സൈബർ സെല്ലിൻ്റെ സഹായതോടെയും തിരുവനന്തപുരം റൂറൽ ജില്ലാ പോലീസ് മേധാവി ദിവ്യ. വി ഗോപിനാഥിന് ലഭിച്ച രഹസ്യവിവരത്തിൻ്റെയും അടിസ്ഥാനത്തിൽ വർക്കല ഡി.വൈ.എസ്.പി പി.നിയാസിൻ്റ നേതൃത്വത്തിൽ അഞ്ചുതെങ്ങ് ഐ.എസ്.എച്ച്.ഓ ചന്ദ്രദാസ്, കഴക്കൂട്ടം ഐ.എസ്.എച്ച്.ഓ പ്രവീൺ, ജി.എസ്.ഐ നുജുമുദ്ദീൻ, സി.പി.ഒ വിനോദ്, ഷിജു അരുൺ, അജു . എന്നിവർ അടങ്ങുന്ന സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
