കൊല്ലം.കൊല്ലം ജില്ലയിലെ കുളത്തൂപ്പുഴ കല്ലാറിൽ പിക് അപ് വാൻ നിയന്ത്രണം വിട്ടു മറിഞ്ഞു. രണ്ട് പേർ മരിച്ചു. മൂന്ന് പേർക്ക് ഗുരുതരമായി പരിക്കേറ്റു. കുളത്തൂപ്പുഴ സ്വദേശി യഹിയ കുട്ടി, ചിതറ വളവുപച്ച സ്വദേശി സക്കീർ എന്നിവരാണ് മരിച്ചത്. വനമേഖലയോട് ചേർന്ന സ്വകാര്യ എസ്റ്റേറ്റിൽ ഇന്നലെ രാത്രിയായിരുന്നു അപകടം.
തോട്ടത്തില്‍ റബ്ബര്‍ മരങ്ങള്‍ മുറിക്കുന്നുണ്ടായിരുന്നു. അവിടേക്ക് ആവശ്യമായ വാഹനങ്ങള്‍ക്കുള്ള ഡീസലുമായി വന്ന പിക്ക് അപ്പ് വാന്‍ ആണ് അപകടത്തില്‍പ്പെട്ടത്.
