തോന്നയ്ക്കൽ എ ജെ കോളേജിൽ വിദ്യാർഥികളെ കോളേജിനുള്ളിൽ കയറി മർദ്ദിച്ച പോലീസ് നടപടിയിൽ എഐഎസ്എഫ് തിരുവനന്തപുരം ജില്ലാ സെക്രട്ടറിയേറ്റ് പ്രതിഷേധിച്ചു . വിദ്യാർഥികൾ തമ്മിൽ നടന്ന ഏറ്റുമുട്ടലുമായി ബന്ധപ്പെട്ടു ക്യാമ്പസിനുള്ളിൽ കയറിയ പോലീസ് നിരപരാധികളായ വിദ്യാർഥികൾ ഉൾപ്പെടെ മർദ്ദിക്കുന്ന സാഹചര്യമുണ്ടായി.
സംഭവത്തിൽ നിരവധിയായ വിദ്യാർഥികൾക്ക് മർദനമേറ്റു.ഈ നടപടി അംഗീകരിക്കാനാവില്ലെന്നും നിരപരാധികളായ വിദ്യാർത്ഥികൾക്കെതിരെ അക്രമം അഴിച്ചുവിട്ട പോലീസ് ഉദ്യോഗസ്ഥർക്കെതിരെ മാതൃകാപരമായ നടപടി സ്വീകരിക്കണമെന്ന് എ ഐ എസ് എഫ് ജില്ലാ പ്രസിഡന്റ് പി എസ് ആന്റസും സെക്രട്ടറി ശരൺ ശശാങ്കനും പ്രസ്താവനയുടെ ആവശ്യപ്പെട്ടു
