89 മത് ശിവഗിരി തീർഥാടന ത്തിന്റെ ഭാഗമായി നടന്ന വാഹന വിളംബര ഘോഷയാത്രയിലും സമ്മേളനത്തിനും വേണ്ടി അക്ഷീണം പ്രവർത്തിച്ച പ്ലാവഴികം, വിളബ്ഭാഗം വെട്ടൂർ യൂണിറ്റ് അംഗങ്ങളെ ആദരിച്ചു.
ഗുരു ധർമ്മ പ്രചരണ സഭ സെക്രട്ടറി ബ്രഹ്മശ്രീ ഗുരു പ്രസാദ് സ്വാമിജി അവർകൾ സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് അംഗങ്ങളെ ആദരിച്ചു.
ഗുരു ധർമ്മ പ്രചരണ സഭ കേന്ദ്ര കമ്മിറ്റി അംഗം ആറ്റിങ്ങൽ കൃഷ്ണൻ കുട്ടി മുഖ്യ പ്രഭാഷണം നടത്തി.
ഗുരു ധർമ്മ പ്രചരണ സഭ വർക്കല മണ്ഡലം പ്രസിഡന്റ് സുരേഷ് ബാബു, ഗുരു ധർമ്മ പ്രചരണ സഭ പ്ലാവഴികം യൂണിറ്റ് സെക്രട്ടറി സലിം , ഗുരു ധർമ്മ പ്രചരണ സഭ വെട്ടൂർ യൂണിറ്റ് പ്രസിഡന്റ് . ഷീജ സുനിൽലാൽ എന്നിവർ സംസാരിച്ചു.
