മാതൃഭാഷയോടുള്ള സ്നേഹം പുസ്തക വായന വഴി വളർത്തുന്നതിന് പുതിയ വഴിതേടുകയാണ് പാറയ്ക്കൽ ഗവൺമെന്റ്
യു.പി.എസ്.മാതൃഭാഷാദിനത്തിൽ വിദ്യാർത്ഥികൾക്കും രക്ഷകർത്താക്കൾക്കുംവായനക്കായി പാറയ്ക്കൽ വായന സംഘം എന്ന പേരിൽ സ്കൂൾ അധികൃതരും രക്ഷകർത്താക്കളും എഴുത്തകാരും ചേർന്ന വിപുലമായൊരു കൂട്ടായ്മക്ക് രൂപം നൽകി കഴിഞ്ഞു.കൂട്ടായ്മ
യുടെ ഉദ്ഘാടനം ലോകമാതൃഭാഷാ ദിനത്തിൽ കവി രാധാകൃഷ്ണൻ കുന്നുംപുറം നിർവ്വഹിച്ചു. വാട്ട്സാപ്പ് കൂട്ടായ്മയായി പ്രവർത്തിച്ചു തുടങ്ങുന്ന പാറയ്ക്കൽ വായനാ സംഘം വിപുലമായ പരിപാടികളാണ് ആസൂത്രണം ചെയ്തിട്ടുള്ളത്.ആദ്യ പരിപാടിയിൽ കേന്ദ്ര സാഹിത്യ അക്കാഡമി അവാർഡ് ജേതാവ് എസ്.ആർ.ലാൽ
സംസാരിക്കും. പുസ്തക നിരൂപണം, കവിത, കഥാ അവതരണം, ചർച്ചാ ക്ലാസുകൾ ഉൾപ്പെടെ വായന സംസ്ക്കാരം വളർത്തിയെടുക്കുകയാണ് ലക്ഷ്യമിടുന്നത്.ചടങ്ങിൽഗ്രാമ പഞ്ചായത്ത് അംഗം സുധീഷ്എസ്.പ്രഥമാധ്യാപിക മഞജു അധ്യക്ഷയായി. സ്കൂൾ മാനേജ്മെന്റ് കമ്മിറ്റി ചെയർമാൻ ശിവപ്രസാദ്, പി.ടി.എ പ്രസിഡന്റ് അജിത്സിംഗ്. ദീപക്, ഷിജുലാൽ, അമീർ ഖാൻ എന്നിവർ സംസാരിച്ചു.
