തിരുവനന്തപുരം : കാഞ്ഞിരംകുളം – ബാലരാമപുരം റൂട്ടിൽ സ്കൂൾ സമയത്ത് ആവശ്യമായ കെ.എസ്.ആർ.ടി.സി സർവീസുകളില്ലെന്ന വാർത്ത അവസ്തമാണെന്ന് കെ.എസ് ആർ ടി സി അധികൃതർ അറിയിച്ചതായി മന്ത്രി വി ശിവൻ കുട്ടി .
ഈ മേഖലയിൽ ഗതാഗത സൗകര്യം പരിമിതമാണെന്നും വിദ്യാർത്ഥികൾക്ക് സ്കൂളുകളിലെത്താൻ ആകുന്നില്ലെന്നുമുള്ള വാർത്തകളോട് പ്രതികരിക്കുകയായിരുന്നു മന്ത്രി. സ്കൂൾ സമയത്ത് മതിയായ ബസ് സർവീസുകൾ ഉണ്ടെന്നാണ് കെഎസ്ആർടിസി അധികൃതർ അറിയിച്ചത്. ഇക്കാര്യത്തിൽ ഗതാഗത മന്ത്രിയുമായി ആശയവിനിമയം നടത്തിയതായും മന്ത്രി വി ശിവൻകുട്ടി വ്യക്തമാക്കി.
