കളമശേരി: എട്ട് വര്‍ഷങ്ങള്‍ക്ക് മുന്‍പ് വിറ്റ തയ്യല്‍ മെഷീന് ഉടമയില്‍ നിന്ന് തിരികെ വേണമെന്ന് ആവശ്യപ്പെട്ട് പഴയ ഉടമ.
ഇരുകൂട്ടരും തമ്മിലുളള തര്‍ക്കം പൊലീസ് സ്റ്റേഷനിലെത്തി. 8000 രൂപയ്ക്ക് വിറ്റ തയ്യല്‍ മെഷീന് വേണ്ടിയാണ് എട്ട് വര്‍ഷത്തിന് ശേഷം പഴയ ഉടമ സ്റ്റേഷനില്‍ എത്തിയത്. 10,000 രൂപ നല്‍കും, തയ്യല്‍ മെഷീന് തിരികെ നല്‍കണം ഇല്ലെങ്കില്‍ പാര്‍ട്ടി ഇടപെടുമെന്ന മുന്നറിയിപ്പുമായി സംഭവത്തില്‍ മുന്‍ എംഎല്‍എയും ഇടപ്പെട്ടു. കളമശേരിയിലാണ് പൊലീസിനെ കുഴപ്പിച്ച സംഭവം നടന്നത്.
തയ്യല്‍ മെഷീന്്റെ ഇപ്പോഴത്തെ ഉടമയില്‍ നിന്നു മെഷീന് തിരികെ വാങ്ങിനല്‍കണമെന്നാണ് പഴയ ഉടമ പൊലീസില്‍ നല്കിയ പരാതി. എന്നാല്‍ തങ്ങള്‍ക്ക് ഇതിലൊന്നും ചെയ്യാനില്ലെന്നും ഇരു കൂട്ടരും പ്രശ്നം സംസാരിച്ചു പരിഹരിക്കണമെന്നുമായിരുന്നു പൊലീസിന്റെ മറുപടി.
എച്ച്എംടി ജംക്ഷനിലെ രണ്ട് തയ്യല്‍ തൊഴിലാളികള്‍ തമ്മിലാണ് വിചിത്രമായ തര്‍ക്കം നടന്നത്. പഴയ ഉടമ എട്ട് വര്‍ഷം മുന്‍പാണ് എണ്ണായിരം രൂപയ്ക്ക് തയ്യല്‍ മെഷീന് വിറ്റത്. ചൊവ്വാഴ്ച രാവിലെയാണ് താന്‍ വിറ്റ തയ്യല്‍ മെഷീന് തിരികെ വേണമെന്ന ആവശ്യം പഴയ ഉടമ ഉയര്‍ത്തിയത്. മുന്‍ എംഎല്‍എയും ഇയാള്‍ക്ക് ഒപ്പമുണ്ടായിരുന്നു. തുടര്‍ന്ന് പൊലീസില്‍ പരാതി നല്കി. കുടുംബസമേതമാണ് പഴയ ഉടമ പൊലീസ് സ്റ്റേഷനില്‍ എത്തിയത്.
സ്റ്റേഷനില്‍ എത്തിയ ശേഷം വെെകാരികമായി പ്രതികരിച്ച പഴയ ഉടമയുടെ കുടംബം ഇപ്പോഴത്തെ ഉടമയ്ക്ക് നേരെ ശാപ വാക്കുകള്‍ പറഞ്ഞു തുടങ്ങി. ഒടുക്കം മനസ്സലിഞ്ഞ് തയ്യല്‍ മെഷിന് വിട്ടു നല്‍കാമെന്ന് ഉടമ സമ്മതിച്ചു. ഉടന്‍ 10,000 രൂപ വാങ്ങി തയ്യല്മെഷീന് തിരികെ നല്കി. ഇരുവരും തമ്മില്‍ ഭാവിയില്‍ പ്രശ്നങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ പൊലീസ് സമ്മതപത്രം എഴുതി വാങ്ങിയതിന് ശേഷമാണ് സ്റ്റേഷനില്‍ നിന്നും പറഞ്ഞയച്ചത്.
