ഇന്ത്യ ബുക്ക് ഓഫ് റെക്കോഡിൽ സ്ഥാനം നേടിയ മാസ്റ്റർ സയാൻ മുഹമ്മദിനെ കിഴുവിലം ഗ്രാമ പഞ്ചായത്ത് 7-)o വാർഡ് കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ആദരിച്ചു. ചിറയിൻകീഴ് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് എൻ. വിശ്വനാഥൻ നായർ, ഗ്രാമ പഞ്ചായത്ത് അംഗം വത്സല കുമാരി, ബ്ലോക്ക് ജനറൽ സെക്രട്ടറി മൻസി അയണിമൂട്, കിഴുവിലം സർവീസ് സഹകരണ ബാങ്ക് ഭരണ സമിതി അംഗം ഷാനവാസ്, വാർഡ് പ്രസിഡന്റ് സുബൈർ കുഞ്ഞ്, സജി പാറക്കാട്, മനോജ് തുടങ്ങിവർ സംബന്ധിച്ചു.



