തിരുവനന്തപുരം : ശക്തമായ വേനൽ ചൂടിൽ ദാഹജലം തേടിയലയുന്ന പറവകൾക്ക് തണ്ണീർ കുടം ഒരുക്കുന്ന പദ്ധതിക്ക് എം.എസ്.എഫ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ തുടക്കമായി. ജില്ലയിലെ മുഴുവൻ എം.എസ്.എഫ് പ്രവർത്തകരുടെ വീടുകളിലും കവലകളിലും പക്ഷികൾക്ക് തണ്ണീർ കുടങ്ങളൊരുക്കുന്നതാണ് പദ്ധതി. ‘പറവകള്‍ക്കൊരു തണ്ണീര്‍ക്കുടം’ പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം മുസ്ലീം ലീഗ് ജില്ലാ പ്രസിഡൻ്റ് പ്രൊഫ : തോന്നക്കൽ ജമാൽ നിർവ്വഹിച്ചു.
എം.എസ്.എഫ് ജില്ലാ പ്രസിഡൻ്റ് നൗഫൽ കുളപ്പട അധ്യക്ഷത വഹിച്ചു. മുസ്ലിം ലീഗ് ജില്ലാ ജനറൽ സെക്രട്ടറി കണിയാപുരം ഹലീം, യൂത്ത് ലീഗ് ജില്ലാ കമ്മിറ്റി അംഗം ഫറാസ് മാറ്റപള്ളി സുഹൈൽ, അബ്ദുള്ള, അനസ് മാടൻവിള, ആരിഫ് കാട്ടാക്കട, മുനവ്വർ, അൻസിൽ കബീർ എന്നിവർ പങ്കെടുത്തു. എം.എസ്.എഫ് ജില്ലാ ജനറൽ സെക്രട്ടറി ഗദ്ദാഫി വെമ്പായം സ്വാഗതവും ട്രഷറർ ഷാൻ പാങ്ങോട് നന്ദിയും പറഞ്ഞു.
