തിരുവനന്തപുരം ∙ സംസ്ഥാനത്ത് വീര്യമുള്ള മദ്യം ഉൽപാദിപ്പിക്കുമെന്ന് ധനമന്ത്രി കെ.എൻ.ബാലഗോപാൽ.കേരള ബ്രാൻഡ് മദ്യം കയറ്റുമതി ചെയ്യുന്നതും പരിഗണിക്കും.ഇതിനുള്ള നിയമതടസ്സങ്ങൾ മാറ്റാൻ ശ്രമം നടക്കുന്നു. മദ്യത്തിന്റെ കയറ്റുമതിയും പരിഗണനയിലുണ്ട്.ഉൽപാദന മേഖലയെ പ്രോത്സാഹിപ്പിക്കാനുള്ള നടപടികൾ ബജറ്റിൽ പ്രതീക്ഷിക്കാം.സ്വകാര്യമേഖലയിൽ വ്യവസായ പാർക്കുകൾക്ക് സർക്കാർ സൗകര്യം ചെയ്തുകൊടുക്കും.ഖജനാവിലേക്കുള്ള വരുമാനം കൂട്ടാൻ പരിമിതികൾക്കുള്ളിൽ നിന്ന് നികുതികൾ കൂട്ടേണ്ടിവരും.വരുമാനം കൂട്ടുന്നതിന് പുറമേ അനാവശ്യ ചെലവുകൾ കുറയ്ക്കും.ഉദ്യോഗസ്ഥ പുനർവിന്യാസം തുടരും.പങ്കാളിത്ത പെൻഷൻ പിൻവലിക്കുമെന്ന മുൻ വാഗ്ദാനം പാലിക്കുമോ എന്ന ചോദ്യത്തിന് ധനമന്ത്രി വ്യക്തമായ ഉത്തരം നൽകിയില്ല….
