വിദ്യാഭ്യാസ വകുപ്പിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന ഗിഫ്റ്റഡ് ചിൽഡ്രൻസ് പ്രോഗ്രാമിന്റെ ഭാഗമായി ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലതല പരിപാടി നടന്നു. ആറ്റിങ്ങൽ ഗവൺമെന്റ് ബോയിസ് ഹയർ സെക്കന്ററി സ്കൂളിൽ നടന്ന ചടങ്ങിൽ കവി രാധാകൃഷ്ണൻ കുന്നുംപുറം കുട്ടികൾക്ക് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. സമാപന യോഗത്തിൽ ഗവൺമെന്റ് ബോയിസ് ഹൈസ്ക്കൂൾ പ്രഥമാധ്യാപകൻ അനിൽ കുമാർ അദ്ധ്യക്ഷനായി. വിദ്യാർത്ഥികളായ ദേവിക അശോക് സ്വാഗതവും ശ്രീബാല , പ്രണയ് കൃഷ്ണ, ആർദ്ര തുടങ്ങിയവർ അനുഭവങ്ങളും പങ്കുവച്ചു. കോ-ഓർഡിനേറ്റർ ഷൈജു എസ്.എൽ ചടങ്ങിന് നന്ദി പറഞ്ഞു.

Posted inAttingal
