മാർച്ച് 28, 29 തീയതികളിൽ നടക്കുന്ന ദേശീയപണിമുടക്ക് വിജയത്തിനായി എൻ ആർ ഇ ജി വർക്കേഴ്സ് യൂണിയൻ. കേരളത്തിലെ തൊഴിലുറപ്പ് മേഖലയിൽ പണിയെടുക്കുന്ന തൊഴിലാളികളുടെ ഏറ്റവും വലിയ സംഘടനയായ എൻ ആർ ഇ ജി വർക്കേഴ്സ് യൂണിയൻ തൊഴിലാളികൾ പണിമുടക്കി
ദേശീയ പണിമുടക്കിൽ പങ്കെടുക്കും.
200 ദിവസം ജോലിയും
600 രൂപ കൂലിയും എന്ന മുദ്രാവാക്യം ദേശീയ പണിമുടക്കിന്റെ ഭാഗമായി ഉന്നയിച്ചുകൊണ്ടാണ് യൂണിയൻ പണി മുടക്കിൽ പങ്കെടുക്കുന്നത്
പണിമുടക്ക് വിജയിപ്പിക്കുന്നതിനായി അഞ്ചുതെങ്ങ് ചേർന്ന യൂണിയന്റെ മേഖലാ കൺവെൻഷൻ യൂണിയൻ ആറ്റിങ്ങൽ ഏരിയ സെക്രട്ടറി എസ് പ്രവീൺ ചന്ദ്ര ഉദ്ഘാടനം ചെയ്തു. ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി സി ജയശ്രീ, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ലിജാബോസ് യൂണിയൻ പ്രസിഡന്റ് സജി സുന്ദർ, ട്രഷറർ
വിജയ് വിമൽ, ഗ്രാമപഞ്ചായത്തംഗം സോഫിയ എന്നിവർ പങ്കെടുത്തു
