കോട്ടയം : ജനരോഷത്തിന് പുല്ലുവില കൽപ്പിച്ച് കെ-റെയിൽ സർവ്വേ കല്ലുകൾ സ്ഥാപിക്കുന്നത് തുടർന്ന് സംസ്ഥാന സർക്കാർ. കോട്ടയത്ത് മൂന്നിടത്ത് സർവ്വേ കല്ലുകൾ സ്ഥാപിച്ചു. ഇതേ തുടർന്ന് തഹസിൽദാറെ പ്രതിഷേധക്കാർ തടഞ്ഞുവെച്ചു.
ഇന്നലെ താത്കാലികമായി സർവ്വേ നടപടികൾ സർക്കാർ നിർത്തിവെച്ചിരുന്നു. സർവ്വേ ആരംഭിക്കുന്ന വിവരം പിന്നീട് അറിയിക്കുമെന്നായിരുന്നു സർക്കാർ അറിയിച്ചിരുന്നത്. എന്നാൽ ഇന്ന് രാവിലെ നാട്ടുകാർ പോലും അറിയാതെ നട്ടാശ്ശേരിയിലുൾപ്പെടെ റവന്യൂവകുപ്പ് ഉദ്യോഗസ്ഥർ എത്തി കല്ലിടൽ നടപടികൾ ആരംഭിക്കുകയായിരുന്നു. കല്ലുകൾ സ്ഥാപിച്ചുകഴിഞ്ഞാണ് വിവരം നാട്ടുകാർ അറിഞ്ഞത്. തുടർന്ന് പ്രതിഷേധവുമായി എത്തി തഹസിൽദാറെ തടഞ്ഞുവയ്ക്കുകയായിരുന്നു. ജില്ലയിലെ പത്തോളം സ്ഥലങ്ങളിൽ സർവ്വേ നടപടികൾ പുരോഗമിക്കുകയാണ്.
ശക്തമായ പ്രതിഷേധത്തെ തുടർന്ന് കല്ലുകൾ ഇടാതെ പോലീസുകാരും ഉദ്യോഗസ്ഥരും മടങ്ങിയ സ്ഥലമാണ് നാട്ടുശ്ശേരി. ഇവിടെയാണ് ആരുമറിയാതെ എത്തി അധികൃതർ സർവ്വേ കല്ലുകൾ സ്ഥാപിച്ചത്. ജനവാസ മേഖലകളിൽ ആണ് ഇന്ന് കല്ലുകൾ ഇട്ടിരിക്കുന്നത്.
