തിരുവനന്തപുരം∙ വിദ്യാർഥികളുടെ കൺസഷൻ നിരക്ക് കൂട്ടാത്തതിൽ സമരത്തിനു തയാറെടുത്തു സ്വകാര്യ ബസുടമകൾ. വിഷയം ചർച്ച ചെയ്യാൻ ബസ് ഉടമകളുടെ സംയുക്ത സമിതി ഉടൻ യോഗം ചേരും.അതേസമയം, കോവിഡ്കാലത്ത് 25 ശതമാനത്തോളം ടിക്കറ്റ് നിരക്ക് വര്ധിപ്പിച്ചതിനു പുറമേയാണ് പുതിയ വർധന കൂടി വരുന്നതെന്ന വിമർശനം ഉയർന്നിട്ടുണ്ട്. പുതിയ നിരക്കുകൾ ഇന്ന് പ്രഖ്യാപിച്ചേക്കും..വിദ്യാർഥികളുടെ യാത്രാ ഇളവിൽ തൊടാതെ മിനിമം ചാർജ് വർധിപ്പിക്കാനുള്ള തീരുമാനം ബസുടമകൾ അംഗീകരിക്കുന്നില്ല.കൺസഷൻ ഒരു രൂപയിൽനിന്ന് രണ്ടു രൂപയായിട്ടെങ്കിലും ഉയർത്തുമെന്നായിരുന്നു ബസുടമകളുടെ പ്രതീക്ഷ.എന്നാൽ അതുണ്ടായില്ല. കൺസഷന് വിഷയം സമിതിയെ വച്ചു പഠിക്കുമെന്നാണ് എൽഡിഎഫ് നിലപാട്.
