നിരന്തരം പിന്തുടരൽ സ്ത്രീയുടെ ആത്മത്യ ശ്രെമം പ്രതി അറസ്റ്റിൽ പകൽകുറി കൊട്ടിയം മുക്കിൽ നെല്ലിവിളാകം വീട്ടിൽ രാമചന്ദ്രൻ(46) ആണ് പിടിയിലായത്.16/ 03/ 22 ആം തീയതി വൈകുന്നേരം 7 മണിക്കാണ് കേസിന്ആസ്പദമായ സംഭവം നടന്നത്.ഭർത്യമതിയും രണ്ടു കുട്ടികളുടെ മാതാവുമായ സ്ത്രീയെ പ്രതി കഴിഞ്ഞ കുറെ നാളുകളായി നിരന്തരം ശല്യപ്പെടുത്തിവരുകയായിരുന്നു.ഭർത്താവ് പ്രതിയെ വിലക്കിയെങ്കിലും മദ്യത്തിനും മയക്കുമരുന്നിനും അടിമയായ പ്രതി സ്ത്രീയെ ശല്യം ചെയ്യുന്നത് തുടർന്ന് കൊണ്ടേയിരുന്നു.തുടർന്നാണ് .16/ 03/ 22 തീയതി വൈകുന്നേരം 7 മണി സമയത്തോടെ പ്രതി മദ്യപിച്ച ലക്കില്ലാതെ ആവലാതിക്കാരി താമസിക്കുന്ന വീട്ടിൽ അതിക്രമിച്ചു കയറുകയും സ്ത്രീയെ ഉപദ്രവിക്കാൻ ശ്രെമിക്കുകയും ചെയിതു.ഈ സംഭവത്തിനുശേഷം ആവലാതിക്കാരി അമിതമായി ഗുളിക കഴിച്ചു ആത്മഹത്യക്ക് ശ്രെമിക്കുകയും ഗുരുതരാവസ്ഥയിൽ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ അഡ്മിറ്റ് ചെയ്യുകയും ചെയിതു.ഈ സംഭവത്തിൽ പള്ളിക്കൽ പോലീസിൽ പരാതിപ്പെടുകയും കേസ് രജിസ്റ്റർ ചെയ്യുകയും ചെയിതു.സംഭവത്തിനുശേഷം ഒളിവിൽ പോയ പ്രതിയെ കഴിഞ്ഞ ദിവസം സി ഐ അജിത്തിന്റെ നേതൃത്വത്തിൽ സി ഐ ശ്രീജിത്ത് പി,എസ് ഐ സാഹിൽ എം. എ എസ് ഐ അനിൽകുമാർ .സി പി ഒമാരായ രഞ്ജിത്,വിനീഷ്,സിയാസ് എന്നിവരാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.ആറ്റിങ്ങൽ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയിതു.

Posted inWeb Desk
