കെഎസ്ആർ‌ടിസി ബസുകളിൽ ടിപ്പർ ഇടിച്ചു കയറി; ലോറി ക്ലീനറുടെ കാൽ ഒടിഞ്ഞ് തൂങ്ങി…

കെഎസ്ആർ‌ടിസി ബസുകളിൽ ടിപ്പർ ഇടിച്ചു കയറി; ലോറി ക്ലീനറുടെ കാൽ ഒടിഞ്ഞ് തൂങ്ങി…

തെന്മല∙ ദേശീയപാതയിൽ നിർത്തിയിട്ടിരുന്ന കെഎസ്ആർ‌ടിസി ബസുകളിൽ ടിപ്പർ ലോറി ഇടിച്ചു കയറി;5 പേർക്ക് പരുക്ക്. ഇന്നലെ ഉച്ചയ്ക്ക് 2.45ന് ഉറുകുന്നിൽ ആയിരുന്നു അപകടം.തെങ്കാശിയിൽ നിന്ന് കൊല്ലത്തേക്കും മാവേലിക്കരയിലേക്കും പോയ ബസുകളിലെ യാത്രക്കാർക്ക് ഭക്ഷണം കഴിക്കാനായി ഉറുകുന്നിൽ നിർത്തിയതായിരുന്നു. ഈ സമയം തമിഴ്നാട്ടിൽ നിന്ന് ക്വാറി ഉൽപന്നങ്ങളുമായി വന്ന ടിപ്പർ ലോറി ഇരു ബസുകളുടെയും വശത്തേക്ക് ഇടിച്ചു കയറുകയായിരുന്നു…ടിപ്പർ ലോറിയുടെ ക്ലീൻ സനു(27), ബസ് യാത്രികരായ ആര്യങ്കാവ് ഗ്രാമപ്പഞ്ചായത്തംഗം ശാന്തകുമാരി, ആര്യങ്കാവ് ഹോമിയോ ആശുപത്രിയിലെ ഡോക്ടർ ബീന, നിലമേൽ സ്വദേശിനി അജിത,ഉറുകുന്ന് സ്വദേശിനി അംബിക എന്നിവർക്കാണ് പരുക്കേറ്റത്. സനുവിന്റെ കാലിന് ഗുരുതര പരുക്കാണുള്ളത്.പരുക്കേറ്റവരെ പുനലൂർ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ടിപ്പർ ലോറി ആദ്യം കൊല്ലം ബസിന്റെ പിറകുവശത്തും അതിനു ശേഷം മാവേലിക്കര ബസിന്റെ പിന്നിലുമാണ് ഇടിച്ചത്. അപകടത്തെ തുടർന്ന് ടിപ്പർ ലോറിയിൽ ക്ലീനർ സനു അകപ്പെട്ടു. പുനലൂരിൽ നിന്ന് അഗ്നിരക്ഷാസേനയെത്തിയാണ് പുറത്തെടുത്തത്. സനുവിന്റെ കാൽ ഒടിഞ്ഞ് തൂങ്ങിയ നിലയിൽ ആയിരുന്നു. ബസുകൾ പൂർണ്ണമായും തകർന്നു.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *