ചിറയിന്‍കീഴ് ബ്ലോക്കിലെ കിഴുവിലം, മുദാക്കല്‍, കടക്കാവൂര്‍ പ്രാഥമികാരോഗ്യകേന്ദ്രങ്ങള്‍ക്കായി എം.എല്‍.എ ഫണ്ടില്‍ നിന്നും അനുവദിച്ചആംബുലന്സുകളുടെ ഫ്ളാഗ് ഓഫ് വി. ശശി എം.എല്‍.എ നിര്‍വഹിച്ചു.
കിഴുവിലം, മുദാക്കല്‍, കടക്കാവൂര്‍ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളില്‍ നിന്നും മറ്റ് ആശുപത്രികളിലേക്ക് രോഗികളെ എത്തിക്കാനും പാലിയേറ്റിവ് രോഗികള്‍ക്കും ആംബുലന്‍സ് സേവനം ഉപകാരപ്പെടും. അതോടൊപ്പം പൊതുജനങ്ങള്‍ക്ക് കുറഞ്ഞ ചെലവില്ആംബുലന്സ് സൗകര്യം വിനിയോഗിക്കാനും അവസരമുണ്ട്.
പഞ്ചായത്ത് പ്രസിഡന്റുമാരായ എസ്. ഷീജ, എ. ചന്ദ്രബാബു, മനോന്മണി. ആര്, പഞ്ചായത്ത് മെമ്പര്‍മാര്‍, ജീവനക്കാര്‍, രാഷ്ട്രീയ പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
