ശ്യാമൾ മണ്ഡൽ വധക്കേസ്; പ്രതി മുഹമ്മദലിയ്‌ക്ക് ഇരട്ട ജീവപരന്ത്യം

ശ്യാമൾ മണ്ഡൽ വധക്കേസ്; പ്രതി മുഹമ്മദലിയ്‌ക്ക് ഇരട്ട ജീവപരന്ത്യം

തിരുവനന്തപുരം: എഞ്ചിനീയറിംഗ് കോളേജ് വിദ്യാർത്ഥി ശ്യാമൾ മണ്ഡൽ വധക്കേസിലെ രണ്ടാം പ്രതി മുഹമ്മദ് അലിക്ക് ഇരട്ട ജീവപര്യന്തം.തിരുവനന്തപുരം സിബിഐ കോടതിയാണ് ശിക്ഷ വിധിച്ചത്. പ്രതിയ്‌ക്ക് 10,10,000 രൂപ പിഴയും വിധിച്ചിട്ടുണ്ട്. കേസിൽ 17 വർഷത്തിന് ശേഷമാണ് കോടതി വിധി പറയുന്നത്.ഇന്നലെയാണ് കേസിൽ പ്രതി കുറ്റക്കാരനാണെന്ന് കോടതി നിരീക്ഷിച്ചത്.ജഡ്ജി കെ സുനിൽകുമാറാണ് ശിക്ഷ വിധിച്ചത്.

2005 ഒക്ടോബർ 17 നാണ് കോവളം വെള്ളാറിൽ ചാക്കിൽ കെട്ടിയ നിലയിൽ എഞ്ചിനിയറിംഗ് വിദ്യാർത്ഥിയായിരുന്ന ബംഗാൾ സ്വദേശി ശ്യാമൾ മണ്ഡലിലിന്റെ കണ്ടെത്തിയത്. കുടുംബ സുഹൃത്തായ ആൻഡമാൻ റങ്കയ്യത്ത് ദവ മുഹമ്മദ് അലിയാണ് ശ്യാമളിനെ ഹോസ്റ്റലിൽ നിന്നും വിളിച്ചുവരുത്തിയത്.

ശ്യാമൾ മണ്ഡലിനെ തട്ടിക്കൊണ്ടുപോയ ഒന്നാം പ്രതി ബംഗാൾ സ്വദേഴി ദുർഗ ബഹുദൂർ ഭട്ട് ചേത്രിയും ശ്യാമൾ മണ്ഡലിന്റെ മുഹമ്മദലിയും ആദ്യം മോചനദ്രവ്യം ആവശ്യപ്പെടുകയും പോലീസ് പിന്തുടർന്നതോടെ കഴുത്തറുത്ത് കൊന്ന് ചാക്കിൽക്കെട്ടി കോവളം ബൈപാസിൽ തള്ളുകയുമായിരുന്നു.

ശ്യാമളിന്റേയും മുഹമ്മദലിയുടേയും രക്ഷിതാക്കൾ തമ്മിലുള്ള പണമിടപാടിലുണ്ടായ അഭിപ്രായ ഭിന്നതയാണ് കൊലപാതകത്തിലേക്ക് നയിച്ചത്. 2008  ൽ സിബിഐ ഏറ്റെടുത്ത കേസിൽ 202ലാണ് വിചാരണ ആരംഭിച്ചത്.

അതേസമയം, രണ്ടാം പ്രതിയും ഹോട്ടൽ തൊഴിലാളിയുമായ ദുർഹ ബഹദൂറിനെ പിടികൂടാൻ ഇതേ വരെ അന്വേഷണ സംഘത്തിന് കഴിഞ്ഞിട്ടില്ല.2020 ഫ്രെബ്രുവരി മുതൽ തുടങ്ങിയ വിചാരണ കൊറോണ വ്യാപനം കാരണം മുടങ്ങിയിരുന്നു. 56 സാക്ഷികളെ വിസ്തരിച്ചു. സാഹചര്യ തെളിവുകളാണ് കേസിൽ നിർണായകമായത്. പ്രതി മോഷ്ടിച്ച ശേഷം വിറ്റ ശ്യാമൾ മണ്ഡലിന്റെ മൊബൈലാണ് നിർണായക തെളിവ്.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *