ജീവനക്കാർക്ക് മുടങ്ങാതെ ശമ്പളം നല്കുക, ഒത്തുതീർപ്പ് വ്യവസ്ഥകൾ നടപ്പിലാക്കുക, മാനേജ്മെൻ്റ് നീതി പാലിക്കുക, വ്യവസായത്തെ സംരക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് കേരള സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് എംപ്ലോയീസ് അസോസിയേഷൻ (സി ഐ ടി യു ) എല്ലാ ഡിപ്പോകൾക്കു മുന്നിലും നടന്നു വരുന്ന അനിശ്ചിതകാല നിരാഹാര സത്യാഗ്രഹ സമരം മൂന്നാം ദിവസത്തിലേക്ക്. രണ്ടാം ദിവസത്തെ സമരം സിഐറ്റിയു ജില്ലാ പ്രസിഡൻ്റ് ആർ രാമു നിരാഹാരമനുഷ്ഠിക്കുന്ന യൂണിയൻ സംസ്ഥാന എക്സിക്യൂട്ടീവ് കമ്മറ്റിയംഗം ആർ.പി.അജിയ്ക്ക് ചുവന്ന ഷാൾ അണിയിച്ച് ഉദ്ഘാടനം ചെയ്തു. സി ഐ റ്റി യു ഏര്യാ സെക്രട്ടറി അഞ്ചുതെങ്ങ് സുരേന്ദ്രൻ, എം.മുരളി യൂണിയൻ സംസ്ഥാന ട്രഷറർ പി.ഗോപാലകൃഷ്ണൻ,ജില്ലാ സെക്രട്ടറി എസ്.സുരേഷ് കുമാർ, വി.പി.രാജീവൻ, ആർ.ഉണ്ണികൃഷ്ണൻ, എസ്.ലാജി, എ. ഷിഹാൻ,സിഐറ്റിയു ഏര്യാ കമ്മറ്റിയംഗങ്ങളായ അനിൽ ആറ്റിങ്ങൽ, എസ്.രാജശേഖരൻ, ആർ.എസ്.അരുൺ, എസ്.രജു, തുടങ്ങിയവർ അഭിവാദ്യം ചെയ്തു സംസാരിച്ചു.

Posted inWeb Desk
