അസമിൽ അതിശക്തമായ മഴയും കാറ്റും  മരണം 20 ആയി..

അസമിൽ അതിശക്തമായ മഴയും കാറ്റും മരണം 20 ആയി..

ഭോപ്പാൽ: അസമിൽ കനത്ത കൊടുങ്കാറ്റിലും ഇടിമിന്നലിലും മരിച്ചവരുടെ എണ്ണം 20 ആയി. ദുരന്തനിവാരണ അതോറിറ്റിയാണ് ഇതുസംബന്ധിച്ച കണക്ക് പുറത്തുവിട്ടത്. മാർച്ച് അവസാനം മുതൽ തന്നെ ശക്തിപ്രാപിച്ച കാറ്റിലും മഴയിലും ഇടിമിന്നലിലുമാണ് മരണങ്ങൾ. ഈ മാസം 14 മുതലാണ് കാറ്റും മിന്നലും ശക്തമായത്വ്യാഴാഴ്ച മുതൽ തുടരുന്ന കനത്ത മഴയിൽ അസമിന്റെ താഴ്ന്ന പ്രദേശങ്ങൾ മുഴുവനും വെള്ളത്തിനടിയിലാണ്. നിരവധി വീടുകൾ തകർന്നിട്ടുണ്ട്. പലരും ദുരിതാശ്വാസ കേന്ദ്രങ്ങളിലേക്ക് മാറി. മരങ്ങളും ഇലക്ട്രിക്ക് പോസ്റ്റുകളുമൊക്കെ കൊടുങ്കാറ്റിൽ തകർന്നു. 1,333 ഹെക്ടർ കൃഷിഭൂമി കഴിഞ്ഞ മൂന്ന് ദിവസമായി പെയ്യുന്ന ശക്തമായ വേനൽ മഴയിൽ നശിച്ചതായാണ് റിപ്പോർട്ട്.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *