ന്യൂഡൽഹി: പുതിയതായി 2,067 കൊറോണ വൈറസ് റിപ്പോർട്ട് ചെയ്യപ്പെട്ടതോടെ, ഇന്ത്യയിലെ മൊത്തംരോഗികളുടെ എണ്ണം 4,30,47,594 ആയി. സജീവ കേസുകൾ 12,340 ആയിട്ടുണ്ടെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ സൂചിപ്പിക്കുന്നു.
ഉത്തർപ്രദേശിൽ നിന്ന് 40 പുതിയ മരണങ്ങൾ റിപ്പോർട്ട് ചെയ്തു. ഇതോടെ മരണസംഖ്യ 5,22,006 ആയി ഉയർന്നു. അതേസമയം രോഗമുക്തർ 98.76 ശതമാനമായി തുടരുകയാണെന്ന് മന്ത്രാലയം അറിയിച്ചു.
ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 0.49 ശതമാനവും പ്രതിവാര പോസിറ്റിവിറ്റി നിരക്ക് 0.38 ശതമാനവുമാണ്.
രോഗമുക്തരുടെ എണ്ണം 4,25,13,248 ആയി ഉയർന്നു. മരണനിരക്ക് 1.21 ശതമാനമാണ്.
രാജ്യവ്യാപകമായി കൊറോണ വാക്സിനേഷൻ ഡ്രൈവിന് കീഴിൽ ഇതുവരെ നൽകിയ പ്രതിരോധഡോസുകൾ 186.90 കോടി കവിഞ്ഞു.
