റേഷൻ സാധനങ്ങൾ ദുരുപയോഗം ചെയ്തതായി കണ്ടെത്തിയതിനെ തുടർന്ന് തിരുവനന്തപുരം താലൂക്ക് സപ്ലൈ ഓഫീസ് പരിധിയിൽ ബാലരാമപുരത്തുള്ള ടി ആർഎൽ 110, 112, 320, എന്നീ റേഷൻ ഡിപ്പോകളും തിരുവല്ലം വണ്ടിത്തടത്തുള്ള 361ആം നമ്പർ റേഷൻ ഡിപ്പോകളുടെയുംലൈസൻസ് താലൂക്ക് സപ്ലൈ ഓഫീസർ താൽക്കാലികമായി റദ്ദ് ചെയ്തു. ഭക്ഷ്യ മന്ത്രിയുടെ നിർദ്ദേശത്തിൻ്റേ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയുടെ ഭാഗമായാണ് താലൂക്ക് സപ്ലൈ ഓഫീസറുടെ സ്ക്വാഡ് ആണ് ക്രമക്കേട് കണ്ടെത്തിയത്. താലൂക്ക് സപ്ലൈ ഓഫീസർ ബീനഭദ്രൻ, റേഷനിംഗ് ഇൻസ്പെക്ടർമാരായ രാജീവ്, മധു ,ചിത്ര, പ്രിൻസി കാർത്തികേയൻ എന്നിവർ പരിശോധനകളിൽ പങ്കെടുത്തു. കാർഡ് ഉടമകൾക്ക് റേഷൻ കൈപ്പറ്റുവാൻ പകരം സംവിധാനം ഏർപ്പെടുത്തിയിട്ടുള്ളതും ഗുണഭോക്താക്കൾക്ക് അർഹതപ്പെട്ട റേഷൻ വിതരണത്തിലെ ക്രമക്കേടുകൾ കണ്ടെത്തിയാൽ ശക്തമായ നടപടികൾ സ്വീകരിക്കുമെന്നും താലൂക്ക് സപ്ലൈ ഓഫീസർ അറിയിച്ചു

Posted inThiruvananthapuram
