അര്‍ധരാത്രി 1.30ന് ബസില്‍ കയറി, യാത്രക്കാര്‍ക്കും ജീവനക്കാര്‍ക്കും നേരെ പരാക്രമം; രണ്ടു പെണ്‍കുട്ടികള്‍ ഉള്‍പ്പടെ മൂന്നു പേര്‍ അറസ്റ്റില്‍

അര്‍ധരാത്രി 1.30ന് ബസില്‍ കയറി, യാത്രക്കാര്‍ക്കും ജീവനക്കാര്‍ക്കും നേരെ പരാക്രമം; രണ്ടു പെണ്‍കുട്ടികള്‍ ഉള്‍പ്പടെ മൂന്നു പേര്‍ അറസ്റ്റില്‍

രാത്രിയില്‍ കെഎസ്‌ആര്‍ടിസി ബസില്‍ കയറി അതിക്രമം കാണിച്ചതിന് രണ്ടു പെണ്‍കുട്ടികള്‍ ഉള്‍പ്പടെ മൂന്നു പേര്‍ അറസ്റ്റില്‍.

മട്ടാഞ്ചേരി സ്വദേശിനി തസ്നി(24) തൃശൂര്‍ സ്വദേശിനി അശ്വതി(24), എഴുകോണ്‍ സ്വദേശി ജിബിന്‍(24) എന്നിവരെയാണ് അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടത്. ഞായറാഴ്ച 1.30 ഓടെ ബസില്‍ കയറിയ ഇവര്‍ മറ്റു യാത്രക്കാരോട് മോശമായി പെരുമാറുകയും ജീവനക്കാരെ അസഭ്യം വിളിക്കുകയുമായിരുന്നു.

എറണാകുളത്തുനിന്ന് തിരുവനന്തപുരത്തേക്ക് വരുകയായിരുന്ന കെഎസ്‌ആര്‍ടിസി ഫാസ്റ്റ് പാസഞ്ചര്‍ ബസിലാണ് സംഭവമുണ്ടായത്. നാല് യുവതിയും ഒരു യുവാവും കല്ലമ്ബലത്തുനിന്നാണ് ബസില്‍ കയറിയത്. അതിനു പിന്നാലെ ഇവര്‍ യാത്രക്കാരോട് മോശമായി പെരുമാറുകയായിരുന്നു. തടയാന്‍ ശ്രമിച്ച ജീവനക്കാരെ അധിക്ഷേപിക്കുകയും അസഭ്യം വിളിക്കുകയും ചെയ്തു. ഇതോടെ ജീവനക്കാര്‍ ബസ് ആറ്റിങ്ങല്‍ പൊലീസ് സ്റ്റേഷനില്‍ എത്തിച്ചു. ബസ് നിര്‍ത്തിയ ഉടനെ കൂട്ടത്തില്‍ ഒരു പെണ്‍കുട്ടി ഓട്ടോയില്‍ കയറി രക്ഷപ്പെട്ടു.

ബസ് ജീവനക്കാരുടെ പരാതിയെ തുടര്‍ന്ന് മൂന്ന് പെണ്‍കുട്ടികളേയും യുവാവിനേയും പൊലീസ് കസ്റ്റയില്‍ എടുത്തു. സ്റ്റേഷനില്‍ എത്തിയ ശേഷവും യാത്രക്കാരെ ഇവരെ അസഭ്യം പറയുന്നുണ്ടായിരുന്നു. കൂട്ടത്തില്‍ ഒരു പെണ്‍കുട്ടി നിരപരാധിയാണെന്ന് കണ്ട് കേസില്‍ നിന്ന് ഒഴിവാക്കി. അറസ്റ്റു ചെയ്തവരുടെ രക്തസാമ്ബിള്‍ ശേഖരിച്ചു. യാത്രക്കാരോടും ബസ് ജീവനക്കാരോടും മോശമായി പെരുമാറിയതിനാണ് കേസ്.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *