പോത്തൻകോട് : മതസൗഹ്യദത്തിന്റെയും സ്നേഹത്തിന്റെയും ഒരുമയുടേയും ആവശ്യകത ബോധ്യപ്പെടുത്തി ശാന്തിഗിരി നടത്തിയ സൗഹ്യദക്കൂട്ടായ്മ വ്യത്യസ്തമായി . സമൂഹത്തിന്റെ വിവിധതലങ്ങളില്‍ നിന്നും നൂറുകണക്കിനാളുകള്‍ കുടുംബസമേതം ഒഴുകിയെത്തി. ജനപ്രതിനിധികളെയും ആത്മീയ നേതാക്കനമാരെയും കലാകാരന്മാരെയും സാംസ്കാരിക നായകന്മാരെയും ഔദേ്യാഗിക പ്രമുഖരെയും മാധ്യമപ്രവർത്തകരെയും കൊണ്ട് കൂട്ടായ്മ നിറഞ്ഞു. അതിഥികളോട് പരിചയവും സ്നേഹവും പങ്കുവെച്ച് ആശ്രമം ജനറൽ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാന തപസ്വിയും സന്യാസിമാരും എല്ലായിടത്തും ഓടിനടന്നു . മുന്നിലെ വേദിയിൽ എല്ലാവർക്കും വന്നു പ്രസംഗിക്കാവുള്ള അവസരമൊരുക്കി. അതുകൊണ്ട് ആരും മുന്നുലോ പിന്നിലോ അല്ലാതെ സദസ്സ് തന്നെ വേദിയാകുന്ന പ്രതീതിയാണ് സ്യഷ്ടിച്ചത്. അതിഥികളായിയെത്തിയവര് പരസ്പരം തമാശ പറഞ്ഞും ചര്‍ച്ചകള്‍ ചെയ്തും കൂട്ടായ്മക്കു മിഴിവേകി. ആശ്രമത്തിലെ വിഭവ സമ്യദ്ധമായ സസ്യാഹാരം എല്ലാവര്ക്കും നന്നേ ത്യപ്തിപ്പെട്ടു.

Posted inPothencode
