കെ എസ് ഇ ബി റഫറണ്ടത്തിൽ മഹാ ഭൂരിപക്ഷം ഉറപ്പാക്കിയ കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡ് വർക്കേഴ്സ് അസോസിയേഷൻ (സിഐറ്റിയു ) വി ജയദിനമാഘോഷിച്ചു.53 .48% വോട്ടാണ് സിഐറ്റിയുവിന് ലഭിച്ചത്. മറ്റു സംഘടനയ്ക്ക് ഒന്നും അംഗീകാരം ലഭിച്ചില്ല. ആറ്റിങ്ങൽ വിവിഷനിൽ പോൾ ചെയ്ത 416 പേരിൽ 186 പേർ സിഐറ്റിയുവിനും എഐറ്റിയുസി യ്ക്ക് 68 ഉം ഐഎൻറ്റിയുസി യ്ക്ക് 67ഉം 34ഉം ബി.എം എസിന് 48 വോട്ടും ലഭിച്ചു. ആറ്റിങ്ങൽ ഡിവിഷനൽ ആഫീസിനു മുന്നിൽ സംഘടിപ്പിച്ച വിജയ ദിനാചരണ പരിപാടിയിൽ
റ്റി കെ.രാജീവ് കുമാർ അദ്ധ്യക്ഷത വഹിച്ചു.സിഐറ്റിയു ആറ്റിങ്ങൽ ഏര്യാ സെക്രട്ടറി അഞ്ചുതെങ്ങ് സുരേന്ദ്രൻ, ഏരാ കമ്മറ്റിയംഗം എം.മുരളി, സംസ്ഥാന ജോ. സെക്രട്ടറി സനൽകുമാർ, ബിജു കെ.ആർ. ഡി.വിനു തുടങ്ങിയവർ സംസാരിച്ചു.




