നെടുമങ്ങാട്: അരുവിക്കര, മരുതിനകം പ്ലാക്കോണം തടത്തരികത്തു പൂത്തൻ വീട്ടിൽ സജീർ (45) നെയാണ് നെടുമങ്ങാട് പോലീസ് അറസ്റ്റ് ചെയ്തത്. ആനാട് പാലോട്ടുകോണം ശ്രീ ഭദ്രകാളി ദേവി ക്ഷേത്രത്തിലെ സ്റ്റോർ മുറിയിൽ സൂക്ഷിച്ചിരുന്ന 12.000/- രൂപ വില വരുന്ന മെഷീൻ വാളും 7,000- രൂപ വില വരുന്ന ഓട്ടുവിളക്കുകളും വിളക്കു തട്ടുകളും മറ്റും മോഷ്ടിച്ചനാണ് ഇയാൾ പിടിയിലായത്. ആനാട് വേട്ടമ്പള്ളി സ്വദേശി അനിൽകുമാർ കഴിഞ്ഞ ദിവസം സ്റ്റേഷനിൽ നൽകിയ പരാതിയിൽ പോലീസ് കേസെടുത്ത് സംഭവസ്ഥലത്തേയും മറ്റും സി.സി ടി.വി ദൃശ്യങ്ങൾ പരിശോധിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇയാൾ പിടിയിലായത്.
ഏപ്രിൽ 28 ആം തീയതി 1.30 മണിക്ക് മോഷ്ടിച്ച് എടുത്ത മെഷീൻ വാള് നെടുമങ്ങാട് വേൾഡ് മാർക്കറ്റിന് സമീപമുള്ള സർവീസ് സെൻ്റെറിൽ നിന്നും മറ്റ് സാധനങ്ങൾ കല്ലിങ്ങലിലുള്ള ഒരു ആക്രികടയിൽ നിന്നും കണ്ടെടുത്തിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളിലെ നിരവധി മോഷണക്കേസിലെ പ്രതിയാണ് സജീർ.
നെടുമങ്ങാട് പോലീസ് ഇൻസ്പെക്ടർ സന്തോഷ് കുമാറിൻ്റെ നേതൃത്വത്തിൽ എസ്.ഐമാരായ വിനോദ് വിക്രമാദിത്യൻ, ഭുവനേന്രൻ നായർ, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ സുരേഷ് ബാബു, മാധവൻ എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്ത്. കോടതിയിൽ ഹാജരാക്കിയത്. പ്രതിയെ കോടതി റിമാൻ്റ് ചെയ്തു.
