ലഹരി വിരുദ്ധ ക്യാമ്പയിന് തുടക്കം.

ലഹരി വിരുദ്ധ ക്യാമ്പയിന് തുടക്കം.

ജീവിതമെന്‍റെ ലഹരി എന്ന മുദ്രാവാക്യമുയര്‍ത്തി ഡി വൈ എഫ്ഐ കല്ലിയൂര്‍ മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ചിരിക്കുന്ന ലഹരി വിരുദ്ധ ക്യാമ്പയിന് തുടക്കം. പരിപാടിയുടെ പ്രചരണാര്‍ത്ഥം മേഖലാ കമ്മറ്റിയുടെ നേതൃത്വത്തില്‍ കാല്‍നട പ്രചരണ ജാഥ സംഘടിപ്പിച്ചു. ഡി വൈ എഫ്ഐ കല്ലിയൂര്‍ മേഖലാ സെക്രട്ടറി ആനന്ദ് ഷിനു ജാഥാ ക്യാപ്റ്റനായും നേമം ബ്ലോക്ക് കമ്മിറ്റി അംഗം വി പി വിജിത്ത് ജാഥാ മാനേജറായും കല്ലിയൂര്‍ ജംഗ്ഷനില്‍ നിന്നാരംഭിച്ച ജാഥ ഡി വൈ എഫ്ഐ ജില്ലാ പ്രസിഡന്‍റ് വി അനൂപ് ഉദ്ഘാടനം ചെയ്തു. 9 കിലോമീറ്റര്‍ പിന്നിട്ട ജാഥ പൂങ്കുളം ജംഗ്ഷനില്‍ ഡി വൈ എഫ്ഐ മുന്‍ ജില്ലാ കമ്മിറ്റി അംഗം എസ് ആര്‍ ശ്രീരാജ് ഉദ്ഘാടനം ചെയ്തു. പുന്നമൂട്,കേളേശ്വരം, പെരിങ്ങമ്മല, തെറ്റിവിള, കാക്കാമൂല, കായല്‍ക്കര, കാര്‍ഷികകോളേജ്, പൂങ്കുളം എന്നിവിടങ്ങളില്‍ ആവേശോജ്വല സ്വീകരണമാണ് ലഭിച്ചത്. ജാഥയ്ക്ക് അഭിവാദ്യമര്‍പ്പിച്ച് കാര്‍ഷികകോളേജിലെ വിദ്യാര്‍ത്ഥികള്‍ മുന്നോട്ട് വന്നതും ശ്രദ്ധേയമാണ്.
തുടര്‍ന്നുവരുന്ന ദിവസങ്ങളില്‍ മേഖലയിലെ 5363 വീടുകളിലേക്ക് ബോധവത്കരണ പ്രവര്‍ത്തനങ്ങളുമായി ഡി വൈ എഫ്ഐ വോളന്‍റിയര്‍മാരെത്തും. ഇതിന്‍റെ ഭാഗമായി സെമിനാറുകള്‍, ക്യാമ്പുകള്‍, കോര്‍ണര്‍ മീറ്റിംഗുകള്‍ എന്നിവ സംഘടിപ്പിക്കും. പ്രഗത്ഭരായ എക്സെെസ് ഉദ്യോഗസ്ഥര്‍, ആരോഗ്യമേഖലയിലെ ജീവനക്കാര്‍ എന്നിവരുടെ സേവനം ലഭ്യമാക്കും. വിദ്യാര്‍ത്ഥികള്‍, യുവജനങ്ങള്‍, വയോജനങ്ങള്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, ആശാ വര്‍ക്കര്‍മാര്‍ എന്നിവരെ ഈ ക്യാമ്പയിന്‍റെ ഭാഗമാക്കും. പ്രദേശത്തെ മയക്കുമരുന്ന് സംഘങ്ങള്‍ക്കെതിരെ വിപുലമായ പരിപാടികളാണ് ഡി വൈ എഫ്ഐ സംഘടിപ്പിച്ചിരിക്കുന്നത്.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *