വർക്കല: ഇന്ത്യൻ നാവികസേനയുടെയും ഇന്ത്യൻ കോസ്റ്റൽ ഗാർഡിന്റെയും കോസ്റ്റൽ പോലീസിന്റെയും സംയുക്ത പരിശോധന അറബിക്കടലിൽ നടക്കുന്നു. ഇന്നും നാളെയുമായിട്ടാണ് പരിശോധന നടക്കുന്നത്. കടലിലോ കടൽതീരത്തോ ഏതെങ്കിലും വ്യക്തികളെയോ സാധനങ്ങളെയോ സംശയാസ്പദമായ സാഹചര്യത്തിൽ കണ്ടാൽ വിവരം പോലീസിനെയോ കോസ്റ്റൽ പോലീസിനെയൊ അറിയിക്കേണ്ടതാണ്. മത്സ്യബന്ധത്തിന് പോകുന്നവരിൽ ഒരാളെങ്കിലും ഐഡന്റിറ്റി രേഖ കൈവശം സൂക്ഷിക്കേണ്ടതാണെന്നും കോസ്റ്റൽ പോലീസ് അറിയിച്ചു. സെക്യൂരിറ്റി ഏജൻസികൾ ആവിശ്യപ്പെട്ടാൽ ഐഡന്റിറ്റി രേഖ കാണിക്കണമെന്നും അഞ്ചുതെങ്ങ് കോസ്റ്റൽ പോലീസിന്റെ അറിയിപ്പിൽ പറയുന്നു

