തിരുവനന്തപുരം,:കേരളത്തിന്റെ വിപ്ലവനായിക കെ. ആർ. ഗൗരിയമ്മക്ക് തിരുവനന്തപുരത്ത് ഉചിതമായ സ്മാരകം നിർമ്മിക്കാൻ സർക്കാർ തയ്യാറാകണമെന്ന് സി. ദിവാകരൻ.ജെ എസ് എസ് സോഷ്യലിസ്റ്റ് സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ തിരുവനന്തപുരം പ്രെസ്സ് ക്ലബ് ഹാളിൽ സംഘടിപ്പിച്ച ഗൗരിയമ്മ അനുസ്മരണസമ്മേളനം ഉൽഘാടനം ചെയ്യ്തു സംസാരിക്കുക യായിരുന്നു അദ്ദേഹം.
നിരവധി പ്രാവശ്യം മന്ത്രിയും എം എൽ എ യും ആയിരുന്നഗൗരിയമ്മക്ക് ഒരു സ്മാരകം നിർമ്മിക്കേണ്ടത് എന്തുകൊണ്ടും ഉചിതമാണ്. എന്തുകൊണ്ട് ഗൗരിയമ്മയും റ്റി വി തോമസും മുഖ്യമന്ത്രി ആയില്ല എന്ന കാര്യവും എന്നും രാഷ്ട്രീയ ചർച്ചാ വിഷയമാണ്.
ജെ എസ് എസ് സോഷ്യലിസ്റ്റ് സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വാ:സത്ജിത് ന്റെ അധ്യക്ഷതയിൽ കൂടിയ സമ്മേളനത്തിൽ രമേശ് ചെന്നിത്തലയുടെ വീഡിയോ സന്ദേശം പ്രദർശിപ്പിച്ചു.ബിന്ദുകൃഷ്ണ, ഭീമാപള്ളി റഷീദ്,ഇടുക്കി വാസുദേവൻ,ജെ എസ് എസ് സോഷ്യലിസ്റ്റ് സംസ്ഥാന പ്രസിഡന്റ് പാളയം സതീഷ്,എൻ ബഹുലേയൻ,ദിലീപ് തമ്പി, എലിസബത്ത്,ബേബിഗിരിജദിനേശ്,വെഞ്ഞാറമൂട് സുദർശനൻ,എന്നിവർ സംസാരിച്ചു, ജില്ലാ സെക്രട്ടറി വാവറഅമ്പലം അജി കൃതജ്ഞ പറഞ്ഞു

Posted inThiruvananthapuram
