ഇന്ന് മെയ് 12 ലോക നഴ്‌സസ് ദിനം. കൊവിഡ് മഹാമാരിക്ക് ശേഷമുള്ള അതിജീവനത്തിന്റെ ഈ പുത്തന്‍ കാലത്ത് ലോക നഴ്‌സസ് ദിനത്തിന് ഏറെ പ്രാധാന്യമുണ്ട്. കഴിഞ്ഞ 2 വര്‍ഷങ്ങളിലും കോവിഡ് മഹാമാരി ഉയര്‍ത്തിയ കടുത്ത വെല്ലുവിളികളിലൂടെയാണ് ലോകം കടന്നു പോയത്. ആഗോളതലത്തില്‍ വ്യാപിച്ച ഈ മഹാമാരി ലക്ഷക്കണക്കിന് പേരുടെ ജീവനെടുത്തു. ഈ പ്രതിസന്ധിക്കാലത്തും സ്വന്തം ജീവന്‍ പോലും പണയം വച്ച് മുന്നണിപ്പോരാളികളായി അവര്‍ മഹാമാരിക്ക് മുന്നില്‍ കവചം തീര്‍ത്തു. പി.പി.ഇ കിറ്റിനുള്ളില്‍ മുഖമില്ലാതെ അവര്‍ ആതുരസേവനത്തിന്റെ കരുതലൊരുക്കി. ഈ അതിജീവനക്കാലത്തും അവര്‍ കര്‍മനിരതരാണ്.1947 ലാണ് മോഡേണ്‍ നഴ്‌സിംഗിന്റെ സ്ഥാപകയായ ഫ്‌ലോറന്‍സ് നൈറ്റിംഗേലിന്റെ ജന്മദിനമായ മെയ് 12 നഴ്‌സുമാരുടെ ദിനമായി ആചരിക്കാനുള്ള തീരുമാനം ഉണ്ടാകുന്നത്. ഒരു നഴ്സ് എന്നതിനു പുറമെ, ഒരു സാമൂഹിക പരിഷ്‌കര്‍ത്താവ് കൂടിയായിരുന്നു ഫ്‌ലോറന്‍സ് നൈറ്റിംഗല്‍. ക്രിമിയന്‍ യുദ്ധസമയത്ത് ഒരു നഴ്‌സെന്ന നിലയില്‍ അവര്‍ നടത്തിയ സേവനങ്ങളിലൂടെയാണ് ഫ്‌ലോറന്‍സ് ശ്രദ്ധിക്കപ്പെടുന്നത്.

Posted inWeb Desk
ഇന്ന് ലോക നഴ്‌സസ് ദിനം
Posted by
Thalasthana Varthakal
No Comments
