സ്കൂൾപാചകതൊഴിലാളികളുടെ  അദ്ധ്വാനഭാരം കുറയ്ക്കണം .

സ്കൂൾപാചകതൊഴിലാളികളുടെ  അദ്ധ്വാനഭാരം കുറയ്ക്കണം .

    സ്കൂൾ പാചക തൊഴിലാളികളുടെ അദ്ധ്വാനഭാരം കുറയ്ക്കണമെന്ന് സ്കൂൾ പാചക തൊഴിലാളി യൂണിയൻ (സിഐറ്റിയു ) ആറ്റിങ്ങൽ ഏര്യാ കൺവെൻഷൻ ആവശ്യപ്പെട്ടു. 500 വിദ്യാർത്ഥികൾ വരെയുള്ള സ്കൂളിന് ഒരു പാചക തൊഴിലാളിയാണ് നിലവിലുള്ളത്. വേതന കുടിശിക നൽകണമെന്നും കൺവെൻഷൻ ആവശ്യപ്പെട്ടു. സിഐറ്റിയു ഏര്യാ സെക്രട്ടറി അഞ്ചുതെങ്ങ് സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു.ലീലാമ്മ അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ ജില്ലാ പ്രസിഡൻറ് ബി.ചന്ദ്രികയമ്മ സംഘടനാ റിപ്പോർട്ട് അവതരിപ്പിച്ചു. സിഐറ്റിയു ഏര്യാ കമ്മറ്റിയംഗം എം.മുരളി, സെൽവി എന്നിവർ സംസാരിച്ചു.നൂർജഹാൻ (പ്രസിഡൻ്റ്) വിമല.റ്റി (വൈസ് പ്രസിഡൻ്റ്) സെൽവി.എസ് (സെക്രട്ടറി) സിജു (ജോ. സെക്രട്ടറി) എന്നിവർ ഭാരവാഹികളായി 16 അംഗ എക്സിക്യൂട്ടീവ് കമ്മറ്റിയെ തെരഞ്ഞെടുത്തു.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *