ചിറയിൻകീഴ് : മുതലപ്പൊഴി തുറമുഖത്തിന് സമീപത്തെ താഴംപള്ളി ക്രിസ്തീയ ദേവാലയത്തിലാണ് കഴിഞ്ഞ ദിവസം രാത്രിയോടെ മോഷണം നടന്നത്.ദേവാലയം പരിപാലിക്കാൻ എത്തിയ ഭാരവാഹിയാണ് മോഷണം വിവരം ആദ്യം അറിയുന്നത്. ദേവലായത്തിലെ രണ്ട് കാണിക്കവഞ്ചികൾ കുത്തിതുറന്ന് മുഴുവൻ തുകയും മോഷ്ടാക്കൾ കൊണ്ടുപോയി. ഏകദേശം 20000 രൂപയോളം നഷ്ടപ്പെട്ടതായി പരിപാലന സമിതി സെക്രട്ടറി ഭാരവാഹി ജെയിംസ് വിറ്റാലിസ് പറഞ്ഞു.
അഞ്ചുതെങ്ങ് പൊലീസ് സ്ഥലത്തെത്തി കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഡോഗ് സ്ക്വാഡ് സ്ഥലത്തെത്തി പരിശോധന നടത്തി. പ്രദേശത്തെ സി.സി.ടി.വി ക്യാമറകളടക്കം പരിശോധിച്ച് അന്വേഷണം ഊർജിതമാക്കുമെന്ന് അഞ്ചുതെങ്ങ് പോലീസ് അറിയിച്ചു.
