ആറ്റിങ്ങൽ: കോൺഗ്രസ് സംസ്ഥാന അദ്ധ്യക്ഷൻ കെ.സുധാകരൻ കേരള മുഖ്യമന്ത്രി പിണറായി വിജയനെ നിരന്തരം അധിക്ഷേപിക്കുന്നതിനെതിരെ സിപിഐഎം ആറ്റിങ്ങൽ ഏര്യാ കമ്മറ്റിയുടെ നേതൃത്വത്തിൽ കച്ചേരി നടയിൽ വൻപിച്ച പ്രതിഷേധയോഗം ചേർന്നു.പാർട്ടി ഏര്യാ കമ്മറ്റി സെക്രട്ടറി അഡ്വ. എസ്. ലെനിൻ പ്രതിഷേധ യോഗം ഉദ്ഘാടനം ചെയ്തു. അഞ്ചുതെങ്ങ് സുരേന്ദ്രൻ അദ്ധ്യക്ഷത വഹിച്ച പരിപാടിയിൽ സിപിഐഎം ആറ്റിങ്ങൽ ഏര്യാ സെന്റർ അംഗം എം.പ്രദീപ്, അംഗങ്ങളായ എം.മുരളി, എസ്.ചന്ദ്രൻ ,സി.ദേവരാജൻ, മുനിസിപ്പൽ ചെയർപേഴ്സൻ അഡ്വ.എസ്.കുമാരി തുടങ്ങിയവർ സംസാരിച്ചു.
