ഉത്തര കർണാടകയിലെ ഹുബള്ളിയിൽ നടന്ന വാഹനാപകടത്തിൽ ആറ്റിങ്ങൽ സ്വദേശിയായ യുവ ഡോക്ടർ അന്തരിച്ചു.
ആറ്റിങ്ങൽ വട്ടവിള കാഞ്ഞിരംകുളം ക്ഷേത്രത്തിനു സമീപം ശ്രീ ശിവത്തിൽ ഡോക്ടർ വിശാൽ ജയചന്ദ്രൻ ആണ് അന്തരിച്ചത്.
26 വയസ്സായിരുന്നു.
സംസ്കാരം വെള്ളിയാഴ്ച ( 6. 11. 26 )വൈകിട്ട് 5 .30ന് വീട്ടുവളപ്പിൽ നടക്കും.
കരവാരം വി എച്ച് എസ് എസ് റിട്ടയേർഡ് പ്രിൻസിപ്പൽ ജയചന്ദ്രന്റെയും ചിറയിൻകീഴ് ശാരദവിലാസം ഗേൾസ് ഹൈസ്കൂൾ അധ്യാപിക ലക്ഷ്മിയുടെയും മകനാണ് ഡോക്ടർ വിശാൽ ജയചന്ദ്രൻ.
ബുധനാഴ്ച വൈകിട്ട് വിശാൽ സഞ്ചരിച്ചിരുന്ന മോട്ടോർ ബൈക്ക് തെന്നിമറിഞ്ഞാണ് അപകടം സംഭവിച്ചത്.
ഗുരുതരമായി പരിക്കേറ്റ വിശാലിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും അന്ത്യം സംഭവിച്ചു.
ശ്രാവൺ ജയചന്ദ്രനാണ് സഹോദരൻ.
