ഇംഗ്ലണ്ടിലെ ബക്കിങം കൊട്ടാരത്തിൽ അതിക്രമിച്ചു കയറിയ യുവാവ് അറസ്റ്റിൽ. ‘രാജ്ഞിയെ കാണണം’ എന്ന ആവശ്യവുമായി കൊട്ടാരത്തിനുള്ളിൽ അതിക്രമിച്ചുകയറിയ കോണർ അറ്റ്റിഡ്ജ് എന്ന 28 വയസുകാരനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഔദ്യോഗിക വാഹനത്തിന് കൊട്ടാര വളപ്പിലേക്ക് കടക്കാൻ വെഹിക്കിൾ ഗേറ്റ് തുറന്നപ്പോൾ ഇയാൾ അതുവഴി അതിക്രമിച്ചുകയറുകയായിരുന്നു. കൊട്ടാരജോലിക്കാരിൽ ഒരാൾ ഇയാളെ തടയാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. ‘അകത്തുവന്ന് രാജ്ഞിയെ കാണണം’ എന്ന ആവശ്യവുമായി എത്തിയ ഇയാളെ പൊലീസ് പിടികൂടി.

Posted inWeb Desk
