ഗുരുവായൂർ ക്ഷേത്രത്തിൽ വഴിപാടായി ലഭിച്ച മഹീന്ദ്ര ഥാർ ജീപ്പ് 43 ലക്ഷത്തിന് ലേലം ഉറപ്പിച്ചു. ദുബായ് വ്യവസായിയും മലയാളിയുമായ അങ്ങാടിപ്പുറം സ്വദേശി, വിഗ്നേഷ് വിജയകുമാറാണ് ലേലം പിടിച്ചത്.
15 ലക്ഷം രൂപ ആയിരുന്നു ഈ വാഹനത്തിന് അടിസ്ഥാന വിലയായി നിശ്ചയിച്ചിരിക്കുന്നത്. 43 ലക്ഷം രൂപയും ജി.എസ്.ടിയും ചേർന്നാൽ അടിസ്ഥാന വിലയുടെ മൂന്നിരട്ടി തുക വരും.

Posted inWeb Desk
