മുഖ്യമന്ത്രി രാജിവയ്ക്കണം – അഡ്വ. ബിന്ദുകൃഷ്ണ

മുഖ്യമന്ത്രി രാജിവയ്ക്കണം – അഡ്വ. ബിന്ദുകൃഷ്ണ

കറൻസി കടത്തിൽ മുഖ്യമന്ത്രി നേരിട്ട് ഇടപെട്ടുവെന്ന സ്വപ്ന സുരേഷിൻ്റെ വെളിപ്പെടുത്തലിൻ്റെ പശ്ചാത്തലത്തിൽ പിണറായി വിജയൻ മുഖ്യമന്ത്രി സ്ഥാനം രാജിവയ്ക്കണമെന്ന് എഐസിസി അംഗം അഡ്വ. ബിന്ദുകൃഷ്ണ ആവശ്യപ്പെട്ടു.

മുഖ്യമന്ത്രി ദുബായിലേക്ക് പോയപ്പോള്‍ മറന്നുവച്ച കറന്‍സിയടങ്ങുന്ന ബാഗ് താനാണ് എത്തിച്ചതെന്നും, കോണ്‍സുല്‍ ജനറലിന്റെ വീട്ടില്‍നിന്ന് ശിവശങ്കറിന്റെ നിര്‍ദേശപ്രകാരം നിരവധി തവണ ബിരിയാണി പാത്രങ്ങള്‍ ക്ലിഫ് ഹൗസിലേക്ക് കൊടുത്തുവിട്ടിട്ടുണ്ടെന്നും, അതില്‍ ബിരിയാണി മാത്രമല്ല, ലോഹവസ്തുക്കളും ഉണ്ടായിരുന്നുവെന്നുമുള്ള സ്വപ്‌നയുടെ വെളിപ്പെടുത്തൽ അതീവ ഗൗരവമുള്ളതാണ്. മുഖ്യമന്ത്രി, ഭാര്യ, മകള്‍, സി എം രവീന്ദ്രന്‍, എം ശിവശങ്കര്‍, നളിനി നെറ്റോ, കെ ടി ജലീല്‍ തുടങ്ങിയവരുടെ കേസുമായി ബന്ധപ്പെട്ട പങ്ക് എന്താണെന്നും രഹസ്യമൊഴിയില്‍ വിശദമായി പറഞ്ഞിട്ടുണ്ടെന്നും സ്വപ്ന വെളിപ്പെടുത്തിയിരിക്കുകയാണ്.

ഈ സാഹചര്യത്തിൽ ഒരു നിമിഷം പോലും അധികാരത്തിൽ തുടരാൻ മുഖ്യമന്ത്രിക്ക് ധാർമ്മികമായി അവകാശമില്ലെന്നും ബിന്ദുകൃഷ്ണ പറഞ്ഞു.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *