ടൂറിസ്റ്റ് ബസുകൾ ഡാൻസിങ് ഫ്ലോർ ആക്കരുത്;ഹൈക്കോടതി

ടൂറിസ്റ്റ് ബസുകൾ ഡാൻസിങ് ഫ്ലോർ ആക്കരുത്;ഹൈക്കോടതി

ടൂറിസ്റ്റ് ബസുകൾക്കെതിരെ രൂക്ഷ വിമർശനവുമായി ഹൈക്കോടതി.ബസിലെ അലങ്കാര ലൈറ്റുകളിലും ശബ്ദ സംവിധാനങ്ങളിലും കർശനമായ നിയന്ത്രണങ്ങൾ വേണമെന്ന് ഹൈക്കോടതി ട്രാൻസ്‌പോർട് കമ്മീഷണർക്ക് നിർദ്ദേശം നൽകി.ടൂറിസ്റ്റ് ബസുകളെ ഡാൻസിങ് ഫ്ലോർ ആക്കി മാറ്റരുതെന്നും സുരക്ഷാ മാനദണ്ഡങ്ങൾ കർശനമായി നടപ്പാക്കണമെന്നും ഹൈക്കോടതി നിർദ്ദേശിച്ചു.സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാത്ത വാഹനങ്ങളെക്കുറിച്ച് പരാതി നല്കാൻ ഓരോ ജില്ലയിലും വാട്സ്ആപ് നമ്പറുകൾ പ്രസിദ്ധീകരിക്കണമെന്നും കോടതി വ്യക്തമാക്കി.അടുത്ത ദിവസങ്ങളിലുണ്ടായ വാഹനാപകടങ്ങൾ കണക്കിലെടുത്താണ് ടൂറിസ്റ്റ് ബസുകൾക്കെതിരെ കോടതി രംഗത്തെത്തിയത്.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *