കൈക്കൂലി വാങ്ങിയ വാഹെല്ത് ഇൻസ്പെക്ടറെ വിജിലൻസ് സംഘം പിടികൂടി.ജഗതി സർക്കിളിലെ ഹെൽത്ത് ഇൻസ്പെക്ടറും ചെമ്പഴന്തി സ്വദേശിയുമായ ശ്രീകുമാരനാണ് പിടിയിലായത്.തൈക്കാട് സ്വദേശിയായ ഒരാൾ ജഗതിയിൽ നടത്താൻ പോകുന്ന പഴം-പച്ചക്കറി കടക്കു വേണ്ടി ലൈസൻസിന് അപേക്ഷിച്ചിരുന്നു.ലൈസൻസ് ലഭിക്കുന്നതിനുള്ള നടപടികൾ പൂർത്തിയാക്കുന്നതിനിടെ ഇയാൾ വ്യാപാരം ആരംഭിച്ചിരുന്നു.തുടർന്ന് ശ്രീകുമാരൻ കടയിൽ പരിശോധന നടത്തുകയും 3000 രൂപ നഗരസഭയിൽ അടക്കണമെന്ന് നിർദ്ദേശിക്കുകയും ചെയ്തു.തുടർന്ന് ഹെൽത്ത് ഇൻസ്പെക്ടർ ഓഫീസിലെത്തിയ ഇയാൾ 2000 രൂപ ശ്രീകുമാരന്‍ നൽകാമെന്ന് പറഞ്ഞു.പണം നൽകുന്നതിനിടെ വിജിലൻസ് സംഘം പരാതിക്കാരൻ നൽകിയ പരാതി പ്രകാരം ശ്രീകുമാരൻ പിടികൂടുകയായിരുന്നു.
