സംസ്ഥാനത്തെ ഭവനരഹിതരും ഭൂരഹിത ഭവന രഹിതരുമായ അര്‍ഹരായ മുഴുവനാളുകള്‍ക്കും വാസയോഗ്യമായ വീട് ഉറപ്പാക്കുന്നതിനുള്ള ലൈഫ് പദ്ധതിയുടെ രണ്ടാം ഘട്ടം കരട് പട്ടിക തയ്യാറായതായി മന്ത്രി എം വി ഗോവിന്ദന്‍ അറിയിച്ചു. www.life2020.kerala.gov.in എന്ന വെബ്സൈറ്റില്‍ പട്ടിക ലഭ്യമാകും.
വെള്ളിയാഴ്‌ച തദ്ദേശ ഭരണ സ്ഥാപനങ്ങളില്‍ പട്ടിക പ്രദര്‍ശിപ്പിക്കും. ആകെ 5,14,381 ഗുണഭോക്താക്കളാണ് കരട് പട്ടികയിലുള്ളത്. ഇവരില്‍ 3,28,041 പേര്‍ ഭൂമിയുള്ള ഭവനരഹിതരും 1,86,340 പേര്‍ ഭൂമി ഇല്ലാത്തവരുമാണ്. ഇതില്‍ 1,03,957 പേര്‍ പട്ടികജാതി വിഭാഗത്തിലും 15,163 പേര്‍ പട്ടികവര്‍ഗ വിഭാഗത്തിലും പെട്ടവരാണ്. ജനറല്‍ വിഭാഗത്തിലുള്ള 3,95,261 പേരും പട്ടികയിലുണ്ട്. ജൂണ്‍ 17 മുതല്‍ രണ്ട് ഘട്ടമായി അപ്പീലിന് അവസരമുണ്ട്. ലൈഫ് ഒന്നാം ഘട്ടത്തില്‍ ഉള്‍പ്പെടാത്തവര്‍ക്ക് അവസരം നല്‍കിയത് അനുസരിച്ച് 9,20,260 പേരാണ് അപേക്ഷ സമര്‍പ്പിച്ചത്.

