വിസ്മയ കേസിലെ അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന ഡി.വൈ.എസ്.പി രാജ്‌കുമാറിനെ എറണാകുളം എ.സി.പി ആയി നിയമിച്ചു. മികവുറ്റ അന്വേഷണ ഉദ്യോഗസ്ഥൻ എന്ന് പേര് കേട്ട രാജ്‌കുമാറിനെ പതിവിന് വിരുദ്ധമായി അഭിനന്ദന സർട്ടിഫിക്കറ്റ് നൽകിയാണ് കൊല്ലം ജില്ല പൊലീസ് മേധാവി യാത്രയാക്കിയത്.
ക്രമസമാധാനം പൊതുവെ വെല്ലുവിളിയായ പ്രദേശം ആയിരുന്നിട്ട് കൂടി ആക്ഷേപം ഒന്നും കേൾപ്പിക്കാതെയും സ്തുത്യർഹമായ രീതിയിൽ കാലാവധി പൂർത്തിയാക്കിയതിൽ പ്രത്യേക അഭിനന്ദനങ്ങൾ ആണ് അദ്ദേഹത്തിന് ലഭിച്ചത് രാജ്‌കുമാർ ഇന്ന് ചുമതല ഏൽക്കും. പ്രവർത്തനമികവിനുള്ള സർക്കാർ അംഗീകാരം ആയാണ് ഈ നിയമനം വിലയിരുത്തപ്പെടുന്നത്. സ്ത്രീധന പീഡനത്തെ തുടര്‍ന്ന് ആത്മഹത്യ ചെയ്ത വിസ്മയ കേസിൽ രാജ്കുമാറാണ് കേസിന്റെ അന്വേഷണത്തിന് നേതൃത്വം നല്‍കിയത്.

