വർക്കലയിൽ കഴിഞ്ഞദിവസം ഡിവൈഎഫ്ഐ പോലീസിൻറെ അനുവാദം വാങ്ങിയാണ് പ്രകടനം നടത്തിയത്. ഡിവൈഎഫ്ഐ സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാനപ്രകാരം മുഖ്യമന്ത്രിക്കെതിരെയുള്ള അപവാദ പ്രചാരണത്തിന് എതിരെയായിരുന്നു പ്രകടനം. എന്നാൽ പോലീസിൻ്റെ അനുമതി ഇല്ലാതെ പെട്ടെന്ന് ബിജെപി ക്കാർ മുഖ്യമന്ത്രിയുടെ കോലവുമായി പ്രകടനം നടത്തുകയായിരുന്നു. ഒരേ ദിശയിലായിരുന്ന പ്രകടനങ്ങൾ തമ്മിൽ കയ്യാങ്കളിയിൽ അവസാനിച്ചു. പോലീസ് ഇടപെട്ട് പ്രശ്നം പരിഹരിക്കുകയും രണ്ടു ഭാഗത്തുമുള്ളവർക്കെതിരായി കേസെടുക്കുകയും ചെയ്തു. അങ്ങാടിയിൽ തോറ്റതിന് എന്തിനാണ് എംഎൽഎ ഓഫീസിലേക്ക് മാർച്ച് നടത്തിയത് എന്ന് അറിയില്ല. എം.എൽ.എ പ്രകടനത്തിൽ പങ്കെടുത്തില്ല.ഈ പ്രശ്നത്തിൽ ഒന്നിലും ഇടപെടാതിരുന്ന എംഎൽഎ യെ വ്യക്തിഹത്യ ചെയ്യുക എന്ന ഗൂഡ ഉദ്ദേശത്തോടെയാണ് ചില ബിജെപി നേതാക്കൾ പ്രവർത്തിക്കുന്നത്.ഡിവൈഎഫ്ഐ എന്ന യുവജന പ്രസ്ഥാനത്തിന് വർക്കലയിൽ നല്ല സ്വാധീനമാണ്.അതിനെ സംഘടനാപരമായി നോക്കി കാണുന്നതിനുപകരം മാർച്ച് നടത്തി ഇല്ലാതാക്കാൻ കഴിയുമെന്ന് തോന്നുന്നില്ല.
എംഎൽഎക്ക് യാതൊരു പങ്കും ഇല്ലാത്ത ഒരു പ്രശ്നത്തിൽ എംഎൽഎ യെ ഉൾപ്പെടുത്തി പ്രശ്നങ്ങളുണ്ടാക്കുന്നത് രാഷ്ട്രീയ ലക്ഷ്യം വച്ചുകൊണ്ടാണ്.വർക്കലയിലെ ജനത ഇത് തിരിച്ചറിയുമെന്നും ഇത്തരം പ്രവർത്തനങ്ങൾ അവസാനിപ്പിക്കാൻ ബിജെപി തയ്യാറാകണമെന്നും അഡ്വക്കേറ്റ് വി ജോയ് എംഎൽഎ ആവശ്യപ്പെട്ടു.
