ഹെഡ്ലോഡ് & ജനറൽ വർക്കേഴ്സ് യൂണിയൻ (സിഐറ്റിയു ) ആറ്റിങ്ങൽ മേഖലാ സമ്മേളനം സഖാവ് എസ്.ഡി.ബാലൻ സ്മാരക ഹാളിൽ ചേർന്നു. യൂണിയൻ ജില്ലാ ട്രഷറർ പൂവച്ചൽ വിജയകുമാർ ഉദ്ഘാടനം ചെയ്തു.മഹേശ്വരൻപിള്ള അദ്ധ്യക്ഷനായി.ഭാസി രക്തസാക്ഷി പ്രമേയവും അജിത്ത് അനുശോചന പ്രമേയവും എസ്.ജി.ദിലീപ് കുമാർ സ്വാഗതവും ആർ.രാമു പ്രവർത്തനറിപ്പോർട്ടും അവതരിപ്പിച്ചു.സിഐറ്റിയു ഏര്യാ സെക്രട്ടറി അഞ്ചുതെങ്ങ് സുരേന്ദ്രൻ, കർഷക തൊഴിലാളി യൂണിയൻ ഏര്യാ സെക്രട്ടറി ആർ.രാജു, യൂണിയൻ നേതാക്കളായ ജി.വേണുഗോപാലൻ, ബി.സതീശൻ തുടങ്ങിയവർ അഭിവാദ്യം ചെയ്തു സംസാരിച്ചു.സെക്രട്ടറിയായി പി.ഭാസിയേയും എസ്.ജി.ദിലീപ് കുമാർ, വിവേക്, രാജേഷ് എന്നിവരേയും ജോ. സെക്രട്ടറിമാരായും ഉൾപ്പെട്ട 19 അംഗ എക്സിക്യൂട്ടീവ് കമ്മറ്റിയെ തെരഞ്ഞെടുത്തു.

